Wednesday, 4 December 2013

പേരറിയാത്തവർക്കിടയിൽ......

തൂവൽ......:                  
                    പേരറിയാത്ത...
:                                         പേരറിയാത്തവർക്കിടയിൽ......                                                                    ...

Tuesday, 3 December 2013

     ചിറകറ്റ പക്ഷികൾ ....

തൂവൽ......:
          ചിറകറ്റ പക്ഷികൾ .......
ഫോണിൽ ആ വാർത്ത ...
:            ചിറകറ്റ പക്ഷികൾ ....... ഫോണിൽ ആ വാർത്ത എന്നിൽ ഇടിത്തീ  പോലെ വന്നു വീണു.... വിവരിക്കാനാവാത്ത അവസ്ഥയിൽ ഞാൻ അരികിൽ കിടന്ന കസേ...

          ചിറകറ്റ പക്ഷികൾ .......

ഫോണിൽ ആ വാർത്ത എന്നിൽ ഇടിത്തീ  പോലെ വന്നു വീണു.... വിവരിക്കാനാവാത്ത അവസ്ഥയിൽ ഞാൻ അരികിൽ കിടന്ന കസേരയിലേക്ക് ചാഞ്ഞു പിന്നെ തിടുക്കത്തിൽ പുറത്തേക്കിറങ്ങി കത്തുന്ന വെയിലിലൂടെ ഹോസ്റ്റൽ ലക്ഷ്യമാക്കി ഓടി.മുന്നോട്ട് ഓടിയ എന്നേക്കാൾ വേഗത്തിൽ എന്റെ  ചിന്തകൾ പുറകോട്ട് ഓടി.....
ഞാൻ അൽപം തിടുക്കപ്പെട്ടു നടന്നിരുന്നോ? തന്റെ ചെറിയ ഒറ്റമുറി വീടിന്റെ അടുക്കളയിൽ നിന്നും ഇത്ര തിടുക്കപെട്ടു ഒരു ചെറിയ ചോറ്റു പാത്രത്തിൽ കഞ്ഞിയുമായി അവളെ കാണാൻ മാത്രം എന്ത് ബന്ധമാണ് എനിക്ക് അവകാശപെടനുള്ളത് .ആളുകൾ എന്ത് കരുതും എന്റെ ചിന്തകൾ എന്റെ തലയ്ക്കു  മുകളിൽ  വളർന്നു .അല്ലെങ്കിലും അത്ര നല്ല സർട്ടിഫിക്കേറ്റ് കിട്ടാൻ മാത്രമുള്ളതൊന്നും ഇതുവരെ ചെയ്തിട്ടുണ്ടോ ?
ഞങ്ങൾകൂടി പിരിവിട്ടു വാങ്ങുന്ന അരിയുടെ കഞ്ഞിയാണ് ആർക്ക്  പൊതികെട്ടി കൊണ്ട് പോവുകയാ? രാത്രി ഇനിവല്ല ജാര പണിയും ഉണ്ടോ?ക്ഷീണിക്കുമ്പോൾ കഴിക്കുവാൻ ആയിരിക്കും അച്ചാറും കൂടെ എടുത്തോളൂ...സത്യം അറിയാമെങ്കിലും സുഹ്രത്തിന്റെ കളിയാക്കിയുള്ള സംസാരം വാതിൽ  ചാരി പുറത്തേക്ക് ഇറങ്ങവേ  മുഴങ്ങിക്കേട്ടു.  ഞാൻ നോക്കികൊള്ളാം,  ചൂട്ടുപിടിക്കാൻ വരേണ്ട എന്ന് പറഞ്ഞു തിടുക്കത്തിൽ ഇരുളിലേക്കിറങ്ങി .....
                    ചാരിയിട്ടിരുന്ന മുറി ഞാൻ മെല്ലെത്തുറന്നു അകത്തുകയറി.പുറത്തെ കത്തുന്ന ചൂടിലും, മൂടിപുതച്ചു കമ്പിളിക്കുള്ളിൽ പട്ടുനൂൽ പുഴുവിനെപോലെ കിടക്കുകയും,കരയിൽപിടിച്ചിട്ട മീനിനെപോലെ തണുത്തു പിടക്കുകയും ചെയ്യുന്ന അവളെ ഞാൻ കണ്ടു.  മെല്ലെ അരികിൽ കിടന്നിരുന്ന സോഫയിൽ  ചെന്നിരുന്നു.വിറയ്ക്കുന്ന വിരലുകളാൽ തന്റെ നെറ്റിയെ മറച്ചിരുന്ന കമ്പിളിയുടെ ചെറിയകഷ്ണം മാറ്റികൊണ്ട് അവൾ ദൈന്യതയിൽ നിന്നും വേർതിരിച്ചെടുത്ത ഒരു നമസ്കാരം പറഞ്ഞു.
                 രോഗങ്ങൾക്ക് മനുഷ്യ ജീവിതത്തിൽ ഇത്രയും മാറ്റങ്ങൾ വരുത്താൻ കഴിയുമോ എന്ന ചിന്ത എന്നിലൂടെ ഉഴറി....കണ്ണുകൾ വലിയ കുഴികളിലാണെന്നു  തോന്നിപ്പിച്ചു കണ്ണുനീർ ഒഴുകിയിറങ്ങിയ വെളുത്ത ചാലുകൾ മുഖത്ത് കാണാമായിരുന്നു അനുസരണയില്ലാത്ത അവളുടെ മുടിയിഴകൾ മുഖത്താകെ പറന്നു കിടക്കുന്നുണ്ടായിരുന്നു ഒരു ഓജ്ജെസ്സ് ഇല്ലായ്മ മൊത്തത്തിൽ അവളെ വിഴുങ്ങിയിരുന്നു .......
    എഴുന്നേറ്റിരിക്കു  വല്ലതും കഴിക്കാം .....
  വേണ്ട ഏട്ടാ..... ഹോസ്പിറ്റലിൽ നിന്ന് ഭക്ഷണം കൊണ്ടുവച്ചിട്ടുണ്ട് ....
     എന്റെ കണ്ണുകൾ അടുത്തുകിടന്ന ചെറിയ മേശയിലെ ഭക്ഷണ പാത്രത്തിൽ ഉടക്കി .സിൽവർ പേപ്പറിൽ പൊതിഞ്ഞു വച്ചിരിക്കുന്ന ഉണക്ക റൊട്ടി, വെട്ടിയറഞ്ഞ പച്ചകറികൾ ഇട്ട ഒരു കുഴഞ്ഞുമറിഞ്ഞ കറിയും അതും ഏറെ നേരം കഴിഞ്ഞതിനാൽ തണുത്തു പോയിരിക്കുന്നു
      എഴുന്നേറ്റു ഇരിക്കെടി ......അൽപം ദേഷ്യത്തിൽ ശകാരിക്കുമ്പോൾ എന്റെ മനസിലൂടെ പലരെയും പോലെ ചില ചിന്തകൾ  കടന്നുപോയി ......ആരാണ്  ഞാൻ  ....
    പക്ഷെ എനിക്കറിയില്ലായിരുന്നു എനിക്ക് അവളെ ശാസിക്കാനും തളർന്നു  അവശയായി പരസഹായമില്ലാതെ കിടന്നപ്പോൾ സഹായിക്കാനോ ഒരു തവി കഞ്ഞി കൊണ്ടെ  കൊടുക്കാനോ ഒരു രാത്രി അവൾക്കൊപ്പം കൂട്ടിരിക്കാനൊ അധികാരം ഇല്ലായിരുന്നുവെന്നു ....
   അല്ലെങ്കിലും ഈ അധികാരത്തിന്റെ സീമകൾ രെചിക്കപെട്ടതു എവിടെയാണ്? എന്ന് മുതലാണ് ? എന്താണ് അധികാരത്തിന്റെ മാനദണ്ഡം ....സഹോദരൻ ,ഭർത്താവ്‌ .അച്ഛൻ ,കാമുകൻ ഇതിൽ ഒന്നും പെടാത്ത ഞാൻ ആരാണ് എന്തിനാണ് ..
    പക്ഷെ അവൾ എനിക്ക്... കൂടെ ജോലി ചെയ്യുന്ന ഒരാൾ എന്നതിൽ  കവിഞ്ഞു എന്തോ ഒന്ന് ആയിരുന്നു  അത് മുകളിൽ പറഞ്ഞ ഗണത്തിൽ ഒന്നും പെടാത്തതാണ്.ആ ബന്ധത്തിന്റെ ആഴമറിയാൻ ഒരിക്കലെങ്കിലും കലർപ്പില്ലാത്ത മനസിന്റെ വാതിൽ ആരുടെയെങ്കിലും മുൻപിൽ തുറന്ന ഒരാൾക്ക് മാത്രമേ അത് സാധിക്കു...ഒരു സഹോദരി ഇല്ലാതിരുന്ന എനിക്ക് ആദ്യം അവളെ അങ്ങനെയാണോ തോന്നിയത്, അതോ ചിലപ്പോളെങ്കിലും അവളുടെ കുസൃതികൾ കണ്ടപ്പോൾ എന്നോ മറന്നു തുടങ്ങിയ ചില ബന്ധങ്ങൾടെ ഓർമ്മപ്പെടുത്തൽ ആയിരുന്നോ? അതുമല്ലെങ്കിൽ  മറക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന എന്റെ ജീവിതത്തിലെ ചില കറുത്ത അദ്ധ്യായങ്ങൾടെ കുറ്റബൊധമയിരുന്നൊ? എനിക്ക് ഇന്നും അറിയില്ല എന്തായിരുന്നു എന്നെ അവളിലേക്ക്‌ അടുപ്പിച്ചതെന്നു,പക്ഷെ ഒരു കാര്യം എനിക്ക് വ്യക്തമായി അറിയാം അവളുടെ കൂട്ടുകാരികളുടെ പരിചരണത്തിന്റെ കൂടുതൽ കൊണ്ടാണ് ഇന്ന് ഞാൻ ഇവിടെ ഇരിക്കാൻ കാരണം വൈകുന്നേരം വന്ന രക്തപരിശോധനയുടെ ഫലം അവളുടെ ശാരീരികസ്ഥിതി കൂടുതൽ  വെളിവാക്കുന്നതായിരുന്നു.......
         നാളത്തെ ഫ്ലൈറ്റിൽ നാട്ടിലേക്ക് ടിക്കറ്റ്‌ തരപ്പെട്ടിട്ടുണ്ട് എന്ന് സുഹ്രത്തിന്റെ മെസ്സേജു വന്നിട്ടുണ്ട്.ഞാൻ അവളെ കയറ്റി അയക്കാൻ വേണ്ട തയാറെടുപ്പുകൾ നടത്തി.അവളുടെ വിവരങ്ങൾ കാണിച്ചു ഓഫീസിൽ കൊടുക്കാനുള്ള കത്തും തയാറാക്കി അവളെ ഏൽപിച്ചു എയർപോർട്ടിലേക്കുള്ള വണ്ടിയും ബുക്ക് ചെയ്തു ഇതിൽ കൂടുതൽ എന്ത് ചെയ്യാനാകും എന്നാണ് ഞാൻ ചിന്തിച്ചത് .....
            പക്ഷെ ഞാനും അവളും ചിന്തിക്കാത്തത് നേടിക്കൊടുക്കാൻ എനിക്ക് ആ ഒരു രാത്രികൊണ്ട്‌ സാധിച്ചു എന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്.ആ ഒരു രാത്രിക്ക് ഞങ്ങൾ നല്കേണ്ടിവന്ന വില ........
  തും കോൻ ഹെ? ക്യാ ബാത്ത് ഹുയീ കൽ ആപ് ലോഘോം കീ ബീച്ച് മേം? സച്ച് ബതാവോ !!!!!
 പോലീസ്കാരൻറെ ചോദ്യങ്ങൾ  എന്റെ കർണാപുടങ്ങളെ  പ്രകമ്പനം കൊള്ളിക്കുന്നുണ്ടായിരുന്നു....... എങ്കിലും എന്റെ കണ്ണുകളിൽ അവളുടെ മുഖത്തിനു മീതെ മൂളി പറക്കുന്ന  മണികണ്ടൻ ഈച്ചകളും, മൂക്കിൽ നിന്നും ഒഴുകി ഇറങ്ങി ഉണങ്ങികിടന്നിരുന്ന ചോര പാടുകളും. പിന്നെ മുറിയിലെ ഫാനിന്റെ ഹുക്കിൽ  പാതി മുറിഞ്ഞു  തൂങ്ങി കിടന്നിരുന്ന അവളുടെ ഷാളും ആയിരുന്നു.അവൾ എന്തിന് ഇതു ചെയ്തു എന്ന് ചിന്തിച്ചു നിൽക്കവേ, ചുറ്റും കൂടിനിന്നവരിൽ ആരുടെയോ മൊഴികളിൽനിന്നു ഇടിത്തീപോലെ ഞാൻ ആ വാർത്ത‍ കേട്ടു.പ്രേമനൈരാശ്യം ആണ്.ഇന്നലെയും അവർ ഒരിമിച്ചായിരുന്നു...സാക്ഷികൾ ഉണ്ടത്രേ !!!!
 ചിറകറ്റവീണ പക്ഷിയെ പോലെ ഞാൻ നിലത്തിരുന്നു.അപ്പോൾ  തുറിച്ചു നോക്കുന്ന ഒരു നൂറു കണ്ണുകൾ എനിക്ക് ചുറ്റിലും ഞാൻ കണ്ടു .
 തീ ഇല്ലാതെ പുക ഉണ്ടാകുമോ???? ഒരു മറു മൊഴി  എനിക്ക് ചുറ്റും ഒഴുകുന്നുണ്ടായിരുന്നു ........

അബി തോമസ്‌ .

Sunday, 15 September 2013

ഓണം എന്റെ ഓർമ്മയിൽ .....

ഓണം- പ്രവാസി മലയാളിക്ക് ഒരുപാട് ഗ്രഹാതുരത്തം നിറഞ്ഞ ഓർമ്മകൾ സമ്മാനിക്കുന്ന നമ്മുടെ സ്വന്തം പൂക്കളുടെ ഉത്സവം......
ഊഞ്ഞാൽ ആട്ടവും അയലത്തെ വീടുകളിൽ പോയിട്ടുള്ള വിസ്തരിച്ചുള്ള ഊണും ആണ് എന്റെ ഓർമകളിൽ അധികവും....ഈ ഓണത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഒർമ്മിക്കുന്നതും ഒരാളെയാണ് നാരണിയമ്മ എന്ന നാരായണി...... ചെറുപയർ പായസത്തിന്റെയും ഉണ്ണിയപ്പതിന്റെയും രുചി ഇപ്പോഴും എന്റെ നാവിൽ തുളുമ്പുന്നുണ്ടെങ്കിൽ അതിൽ നാരണിയമ്മയുടെ കൈപ്പുന്ന്യത്തിന്റെയും  കഠിനാധ്വാനത്തിന്റെയും വിയർപ്പുതുള്ളികൾ പൊടിഞ്ഞകൊണ്ടാവണം .....
എല്ലാവർക്കും തൂവലിന്റെയും  എന്റെയും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ..........    . 

Friday, 30 August 2013

തൂവൽ......: വാഗ്ദാനം

തൂവൽ......: വാഗ്ദാനം:                                                   വാഗ്ദാനം                          വാഗ്ദാനങ്ങൾ നല്കാനുള്ളത്.... പാലിക്കാനുള്...

വാഗ്ദാനം

                                                 വാഗ്ദാനം

                        

വാഗ്ദാനങ്ങൾ നല്കാനുള്ളത്....

പാലിക്കാനുള്ളവയാണോ???
അവ പാലിച്ചെന്നാൽ,നിരർത്ഥകമാവും-
വാഗ്ദാനം എന്നതിനർത്ഥം .
                         ദാരിദ്ര്യം വിട്ടൊഴിയും എന്നൊരു-
                         പുഗവനവനുടെ  വാഗ്ദാനം
                         വിരലിൽ മഷി പുരളും വരെയെന്നതു പരമാർത്ഥം 
                         എന്നാൽ മാറി  ദാരിദ്ര്യം പുഗവനവനുടെയെന്നതു-
                         പച്ചപരർത്ഥം....
കണ്ണീർ വറ്റിയ ഊരുകളിൽ-
പാലും,പയറും വാഗ്ദാനം
എന്നാൽ കഞ്ഞിയിൽ വറ്റില്ല 
എന്നത് പച്ചപരർത്ഥം....
                           വെള്ളയിൽ കണ്ണീർത്തുള്ളിയുണങ്ങിയ-
                           നേഴ്സുംമാരുടെ വേതനമിന്ന്- 
                           കൂട്ടും എന്നത് വാഗ്ദാനം....
                           എന്നാൽ.......എന്നത് കൂട്ടും എന്നറിവില്ല-
                            സാക്ഷാൽ വിസർജിത പുഗവനും....
അഴിമതിയിവിടെ നടത്തിക്കില്ല എന്നത്....
പാർട്ടികൾ തൻ വാഗ്ദാനം,
എന്നാൽ അഴിമതികാട്ടാനിന്നീ-
പല പല കൊടികൾ തൻ മാത്സര്യം..
                           വാഗ്ദാനത്തിൽ വിശ്വസ്തത കാട്ടും,
                           അഴിമതി വീരർക്കു അകമ്പടി പാടും
                           പൊതുജെന കഴുതകളല്ലേ നമ്മൾ??????
                           ചിന്തിക്കാനിനിയും സമയം...
                           നിങ്ങൾ ചോദിക്കരുതേ സോദരരേ......(2)                                                                    അബി തോമസ്‌............
                            

Wednesday, 28 August 2013

തൂവൽ......: രോമ മഹാത്മ്യം......"

തൂവൽ......: രോമ മഹാത്മ്യം......": രോമത്തിനു വെക്തിജീവിതതിലും കുടുംബ ജീവിതത്തിലുമുള്ള സ്ഥാനം എത്രയെന്നു ഞാൻ അറിഞ്ഞത് വർഷങ്ങൾക്കുമുൻപ് എന്റെ ബിരുദ കാലഘട്ടത്തിലാണ് ഇതാ രോമത്...