Saturday 27 July 2013

ആരാണു വേശ്യ......

       
                                                ആരാണു വേശ്യ......


രു ദിനം കൂടി കടന്നുപോകുന്നു
നല്ലൊരു നാളെയെ കണ്‍പാർത്തിരിക്കാൻ
ആദിശേഷൻ അങ്ങന്ധകാരത്തിൻ
നീരാളിപ്പിടിയിൽ അമർന്നിരിക്കുന്നു
നഗരമതിവേഗമുറങ്ങാൻ കുതിക്കവേ
ഞാനും നടപ്പു കൂടണയാൻ....
                  ഇരുൾ വീണനേരത്തു പാതയോരം
                  ചേർന്ന് ഞാൻ മന്ദം നടക്കവേ
                  ഇരുൾ വീണ വഴിവക്കിൽ ആരെയോ കാത്തവൾ
                  സാരിത്തലപ്പാൽ മുറ്റും വിയർപ്പിന്റെ
                  കണികകൾ ഒപ്പിയവൾ കാത്തിരിക്കുന്നു ...
                  ഈ രാത്രിക്ക് കൂട്ടുതേടി......                                                                                         
നഷ്ടമാക്കാനവൾക്കൊന്നുമില്ല കിട്ടാനവൾക്കുണ്ട്
വിയർപ്പിന്റെ മണമുള്ള കടലാസുതുണ്ടുകൾ......  
                  വാരിയൊതുക്കി കെട്ടിയ മുടിച്ചുരുൾ,
                  പൊട്ടിയ പട്ടംപോൽ പാറിപ്പറക്കവേ....
                 വശ്യതപൊഴിക്കും,സുഗന്ധം പരത്തുന്ന,
                 ഒരുമുഴം നീളത്തിൽ ഒരുമുല്ലപ്പൂമാല-
                 ശ്വാസത്തിനായ് പിടയുന്നു.....
                അലസമായ് വാരിച്ചുറ്റിയ മുടിച്ചുരുളിൽ....
പച്ചമാംസം തമ്മിലുരസുന്ന ചൂടിനായ് അല്ലവൾ
കത്തുന്ന വയറിന്റെ കാളലടക്കുവാൻ
കണ്ണീർ പൊഴിക്കും മിഴിനീർത്തുടക്കുവാൻ
തെല്ലാഗ്രഹമില്ലാതെമടിക്കുത്തഴിപ്പവൾ
കത്തുന്ന വയറിന്റെ കാളലടക്കുവാൻ.......         
                നിശയുടെ ശീതളഛായയിലുറങ്ങുവാൻ,
                ഇരതേടി ഇറങ്ങി നടന്നവരിൽ ചിലർ-
                കൊതിയോടവളുടെ ചാരത്തടുക്കവേ,
               കൊതിയുള്ള സദാചാര വെറിയന്മ്മാരിൽ ചിലർ 
               ആട്ടിയോടിക്കുന്നു ഒരുകൊതിക്കെറുവിനാൽ............
    പണ്ട് ...ഇരുളിന്റെ മറവിലവളുടെ മാദക-
    മാംസളഛയയിൽ നീന്തി തുടിച്ചവർ
    ഇന്നു ....സംഘമായ് ചേർന്നു പിറുപിറുക്കുന്നു
    രക്തമൂറ്റിക്കുടിക്കുന്ന രക്തയെക്ഷി,
   അവളീ സന്ധ്യക്ക്‌ നഗരം വെറുക്കുന്ന വേശ്യ........
               ഈ കാഴ്ചകൾ കണ്ണിൽ മിഴിനീർ നിറക്കവേ
               ഓർമ്മകൾ മാറാല നീക്കിയുണർന്നുപോയ്....

  ശീതീകരിച്ചയെൻ കര്യലയത്തിനിടനാഴിയിൽ
  പലപ്പോഴും കണ്ടു മറന്നിട്ടുണ്ടൊരു മുഖം
  പാറിപ്പറക്കുന്ന മുടിയുമായ് ഉന്മത്തനാക്കുന്ന അത്തറിൻ
  വശ്യ പരിമളം പരത്തി കടന്നുപോയ്ട്ടുണ്ടവൾ                                              സുഗന്ധം പൊഴിച്ചു കടന്നുപോയ്ട്ടുണ്ടവൾ......
                  ഇന്നെന്റെ ചില്ലിട്ട വാതിൽ തള്ളിതുറന്നവൾ
                 വെളുക്കെച്ചിരിച്ചെന്നെ സല്ക്കരിക്കാൻ വിളിക്കവേ
          കണ്ടു ഞാൻ അവളുടെ കണ്ണിലെ വേലിയേറ്റം                            ചില്ലുചഷകത്തിൽ നുരഞ്ഞുപൊന്തുന്ന
  ലഹരിയെൻമേനിയിൽ മെല്ലെ പെരുപ്പുണർത്തവേ
 കൈകളിൽ പതയുന്ന മദ്യവുമായവൾ
 അധരത്തിലെരിയും സിഗാറിൻ പുകച്ചുരുൾ
  വട്ടത്തിലൂതിപ്പറത്തിയവൾ നിന്നുകൊണ്ടെന്നെ-
 അകൃഴ്ടനാക്കാൻ ശ്രമിക്കവേ കണ്ടു ഞാൻ........
          ഇറുകിയിടചേർന്നൊരാ വെള്ള-
         വസ്ത്രത്തിൽ എല്ലാം സുതാര്യമായ്
         പിന്നെയെൻ മുന്നിലാ സ്ത്രീരൂപമാത്മ
         നിയന്ത്രണത്തിൻ...........
        ഹുക്കഴിച്ചെന്നിൽ അഗ്നി പടർത്തവെ,
        ആർത്തിയോടെന്നെ കടന്നു പിടിച്ചവൾ...
         ഞാനറിയാതെ ഒഴുകി അവൾതൻ കിടക്കയിൽ ....
അവൾ ഒരു ചുടു ചുംബനത്താലെൻ പോതിയവേ
 ഒരു നഗസർപ്പമായ് എന്നിലൂടിഴയവേ,
പച്ചമാംസത്തിന്റെ ചൂടെന്നിൽ പുതയവേ.....അറിയാതെ ..
 വിറപൂണ്ട കരതലം കൊണ്ടുഞാൻ വരിഞ്ഞു ചുറ്റുമ്പോൾ
 അവളെന്നിൽ ഒരു പുതുമഴയായ് പെയ്തിറങ്ങി .....
           വിയർപ്പിൽക്കുളിച്ചവൾ എന്നോടൊട്ടി കിടക്കവേ,
           കണ്ടു ഞാൻ അവളുടെ സെൽഫോണിൽ
            സിന്ദൂരം ചാർത്തുന്ന,താലി ചാർത്തുന്ന ....പതിമെയ്യുടെ ചിത്രം
 എൻറെ ശ്വാസം പൊടുന്നനെ നില്ക്കവേ ,
  ഹ്രദയം പെരുമ്പറകൊട്ടവേ കണ്ടു ഞാൻ
  അവളുടെ ചുണ്ടിലെ മന്ദസ്മിതതിൻ നിഗൂഡ ദൃശ്യം......
            ഒരു സ്വപ്നടനപ്പാവയായ് ഞാനവിടുന്നിറങ്ങി.
            ഈ പതയോരത്തൂടെ വിജനം നടക്കവേ
            കണ്ടതാണീക്കാഴ്ച എന്റെ കരളുതുറപ്പിച്ച കാഴ്ച
 ഇരുൾ വീണ വഴിവക്കിൽ,മുറ്റും വിയർപ്പിൽ
 കത്തുന്ന വയറിന്റെ കാളലടക്കുവാൻ
 കണ്ണീർ പൊഴിക്കും മിഴിനീർതുടയ്ക്കുവാൻ
 മടിക്കുത്തഴിക്കും സ്ത്രീരൂപമെൻ മുന്നിൽ
             പൊടുന്നനെ മനസ്സിൽ ഉയർന്നൊരു ചിന്തയിൽ
             ഉരിത്തിരിഞ്ഞതാണീയൊരു ചോദ്യം
             ഇതിൽ ആരാണു വേശ്യ........(2)

                                                                                                            അബി തോമസ്‌  
             

No comments:

Post a Comment