Monday 22 July 2013

പിതൃത്തത്തിന്റെ മാനദണ്ഡം

                                               
                                     പിതൃത്തത്തിന്റെ  മാനദണ്ഡം
                                                                                                                                                            

 തന്ത ആരാണെന്നറിയാത്ത ഒരു പെണ്ണിനെ മാത്രമേ നിനക്ക് കണ്ടോള്ളൂ......അതും അയൽവാസിയുടെ മുഖഛായയുള്ള പെണ്ണ് ...........കല്ലിൽകൊത്തിവച്ചതുപോലെയല്ലേ ,ഇതിൽ കൂടുതൽ എന്ത് തെളിവാണു വേണ്ടത് ....ഞങ്ങളെ പ്രതീഷികേണ്ട ....കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കാൻ, ..........കല്യാണം നിങ്ങൾ തന്നെ നടത്തിയാൽ മതി                                                                                                                      56-,മത്തെ പെണ്ണുകാണലിനു ശേഷം ഒരുവിധം  നടന്നേകുമെന്ന പ്രതീഷയിൽ സ്വപ്നങ്ങളുടെ തേരിലേറി  അപധസന്ജാരങ്ങളുടെ കാണാപ്പുറങ്ങളിലെ  ഓർമകളിൽനിന്നു കുതറിയിറങ്ങി, അരിച്ചിറങ്ങുന്ന നനുത്ത മഞ്ഞിന്റെ കുളിരിൽമുങ്ങി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുഹ്രത്തിന്റെ വണ്ടിയും കാത്തു നിൽക്കുപോഴാണ് വെളുപ്പാൻക്കാലത്ത്‌ മാമന്റെ ഫോണ്‍വിളി വരുന്നത്. ഈ സംഭാഷണശകലങ്ങളിൽ നുനുത്തിറങ്ങിയ മഞ്ഞിന്റെ കുളിരെല്ലാംപോയി,എന്നെ വിയർക്കാൻ തുടങ്ങി.....                                                                                   പ്രായം തന്റെ മുഖത്തു ചുളിവുകൾ വീഴ്ത്താൻ തുടങ്ങിയിരിക്കുന്നു എന്ന് അറിയാഞ്ഞിട്ടല്ല ,3 വർഷം മുൻപ് ഗൾഫിൽ ജോലി ശെരിയായി എന്നറിഞ്ഞപ്പോൾ മുതലുള്ള പെണ്ണുകാണലാണ്.ഇതിനിടയിൽ മൂന്ന് വാർഷികാവധിയും പെണ്‍വീടുകളിൽ തീർന്നു.'തൊമ്മൻ ആയയുമ്പോൾ  ചാണ്ടി മുറുകും' എന്ന പഴയ നാടൻ ശീലുപോലായി എൻറെ കാര്യങ്ങൾ ' ഒന്നിൽ  പിഴച്ചാൽ മൂന്ന് ' ഇക്കുറി നടക്കും പൊരുന്നതിനുമുൻപ് റൂംമേറ്റ് ലോറൻസ്ചേട്ടന്റെ ആശ്വാസവചനം .മൂന്നല്ല ഇതു  അൻപത്തിആറാമത്തെതാ ചേട്ടാ എന്ന് പറഞ്ഞു പടിയിറങ്ങി .....                                                                                              ഓർമ്മകളുടെ ഘടികാര സൂചി പുറകോട്ടുകറങ്ങി..........                                                            അവൾ ചായയുമായി മുറിയിലേക്ക് വന്നു അപ്പോൾ അവളുടെ കവിളിൽ നാണത്തിന്റെ വിയർപ്പുതുള്ളികൾ, നെറ്റിത്തടത്തിൽ നിന്നു മുഖത്തെയ്ക്കൊഴുകിയിറങ്ങി കിടന്ന മുടിയിഴകളിലൂടെ അവളുടെ അത്തിപ്പഴം പോലുള്ള ചുണ്ടുകളെ നനക്കുന്നുണ്ടായിരുന്നു .പ്രധമദർശനത്തിൽ തന്നെ ഞാൻ അവളിൽ ഞാനറിയാതെ തന്നെ അലിഞ്ഞില്ലാതായി . 56-പെണ്ണുകാണലിൽതന്നെ ഞാൻ ഒരു പക്കാ പ്രൊഫെഷണൽ ആയി മാറിയിരുന്നു .ഏറെയൊന്നു പറയാൻ ഞങ്ങൾക്ക് വാക്കുകളില്ലായിരുന്നു,എങ്കിലും കൂടുതൽ സംസാരിച്ചത് ഞാൻ മാത്രം. എന്റെ ചോദ്യങ്ങൾക്കെല്ലാം മൂളലും, ഞെരക്കങ്ങളും മാത്രമായിരുന്നു മറുപടി.അവൾ മൂകയെല്ലന്നു മനസിലായതു ഞാൻ ഫോണ്‍ നമ്പർ ചോദിച്ചപ്പോൾ മാത്രമാണ്................'അച്ഛനോടു വാങ്ങിക്കോളു'....അതിനു ഞാൻ അഛനെയല്ലെല്ലൊ വിവാഹം കഴിക്കാൻ പോകുന്നത് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു എന്ങ്ങില്ലുംഞാൻ മനപ്പുർവ്വം അതു വിഴുങ്ങി എന്റെ നാവിനി ആസ്ഥാനത്തു പണി തരേണ്ട എന്നുകരുതി                                                                                                                                                             വീട്ടിലേക്കുള്ള മടക്കത്തിൽ എന്റെ കണ്ണിന്റെ തിളക്കം കണ്ടുതന്നെ അച്ഛൻ പെണ്‍ വീട്ടുകാരോടുവാക്കും പറഞ്ഞു.തൊട്ടടുത്തു ശുഭമുഹൂർത്തം ഇല്ലാത്തതിനാലും എനിക്കു മടക്കയാത്രയുടെ സമയം അടുത്തതിനാലും, വിവാഹം അടുത്ത ലീവിലേക്കു നീട്ടിവെച്ചു..   ഞാൻ വീണ്ടും സ്വപ്നങ്ങളിലെ രാജകുമാരനായി ....പാട്ടും, നിർത്തവുമായി തോഴിമാർ എന്നും രാത്രികളിൽ എനിക്കുതുണയായി ,മുല്ലപൂക്കൽ വിരിച്ച ആട്ടുകട്ടിലും താളമേളങ്ങളും, വാദ്യഘോഷങ്ങളും കഴിഞ്ഞ ഒരു വർഷത്തെ രാത്രികൾക്ക് മാധനോത്സവപ്രതീതി നൽകിഒടുവിൽ ഈ വൈകിയ വേളയിൽ തന്റെ 34-വയസിൽ,താനും ഒരു കൊച്ചു ഭർത്താവാകാൻ പോകുന്നു എന്നാ സ്വകാര്യ അഹങ്കാരത്തിൽ മതിമറന്നു കാത്തിരിക്കവേ.വരണ്ട മണൽക്കാട്ടിൽ നിന്നു, ഉഷ്ണത്തിന്റെ തീച്ചുളയിൽനിന്നു,ഒളിച്ചോടി അടിമത്തത്തിന്റെ വിലങ്ങുകൾ പോട്ടിച്ചെറിഞ്ഞു പച്ച മണ്ണിൽ കാൽചവിട്ടി, തന്റെ നാട്ടിലെ സിം കാർഡിട്ടു സുഹ്രത്തിനെ നോക്കി തലയുയർത്തി നിന്നപ്പോഴാണ് മാമന്റെ ഫോണ്‍ വരുന്നത് ....അറിയാതെ ആണെങ്ക്കിലും ഞാൻ ഈ സമയത്തെ പഴിച്ചു പോകുന്നു .....നീണ്ട 10 മാസങ്ങൾ ഉണ്ടായിട്ടും,ഇല്ലാത്ത ലീവ് എടുത്തു ഞാൻ വന്നിറങ്ങുന്നതുവരെ കാത്തിരിക്കണമായിരുന്നോ? കുറച്ചു നേരത്തെ അറിയിചിരുന്നെങ്കിൽ ....!                                                                                                                                          എന്റെ മനസ്സിൽ ഒരു കടന്നൽകൂടിളകി മറിയാൻ തുടങ്ങി എന്തിനോടും എല്ലാത്തിനോടും രോഷം സുഹ്രത്ത് വന്നതും കാറിൽ കയറി  അവന്റെ ഫ്ലാറ്റിൽ എത്തിയതും എല്ലാം യാന്ദ്രികമായിരുന്നു അവനു ഞാൻ കൊണ്ടുവന്ന വിദേശ മദ്യത്തിന്റെ അടപ്പ് എന്റ്റെ കൈകളിൽ ഞെരിഞ്ഞു """"  നേരം ഒന്നു വെളുക്കെട്ടടാ ഇപ്പഴേ തുടങ്ങുവാണൊ?    അവന്റെ ചോദ്യങ്ങൾ കരികല്ലിനു കാറ്റുപിടിച്ചപോലെ പാഴായി. നീണ്ട ഒരു വർഷങ്ങൾക്കു ശേഷം വീണ്ടും ലഹരി എന്റ്റെ ഞരമ്പുകളെ കീഴ്പെടുത്തി ഇതിനിടയിൽ ഞാൻ എന്തൊക്കെയോ അസ്പ്ഷ്ടമായി പുലമ്പുന്നുടായിരുന്നു 'ഒരു ശരീരം അറിയാനുള്ള എന്റെ ആർത്തിയൊന്നുമല്ല,ഒപ്പം കളിച്ചു വളർന്നവരുടെ കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയിരിക്കുന്നു,നാട്ടുകാരുടെ മുൻപിൽ ഞാൻ ഒരു കറവപശുയായിരിക്കുന്നു ചുറ്റിൽനിന്നും പരിഹാസത്തിന്റെ കുന്തമുനകൾ.കരഞ്ഞു തളർന്നോടുവിൽ ആശ്വസിപ്പിചിരുന്നവന്റെ ചുമലിൽ ചാഞ്ഞുറങ്ങി......                                                                                                                                                           ഉച്ചതിരിഞ്ഞു വീട്ടിൽ എത്തുമ്പോൾ.,പുലർന്ന് ഏറെ വൈകിയാണ് ഉണർന്നത് നല്ല ക്ഷീണം,മാനത്തു കാർമേഘങ്ങൾ ഉരുണ്ടുകൂടി,ഒരു ഇടവപ്പാതി എന്റ്റെ മനസ്സിലും. ഇടിവെട്ടി പെയ്തൊഴിയാൻ കാത്തുനില്ക്കാതെ ഞാൻ കുളക്കടവിലേക്കു നടന്നു കുളക്കടവിലെ പടിക്കെട്ടിൽ ഞാൻ ഇരുന്നു മനസ്സാകെ പുകഞ്ഞുകൊണ്ടിരുന്നു കൂടെ ചുണ്ടിൽ സിഗരറ്റും എന്റെ ഓർമ്മകളിൽ ഒരു ചുഴലിക്കാറ്റു വീശി ....ഓർമ്മകൾ എന്നെ ആ പെണ്ണുകാണൽ ചടങ്ങിൽ എത്തിച്ചു ഞാൻ അവളുടെ മുഖവും അവളുടെ അച്ഛന്റെ മുഖവും തമ്മിൽ താരതമ്യപ്പെടുത്തി .....ഇല്ല കണ്ണ് ,മൂക്കു സാമ്യമായതോന്നും കണ്ടെത്താൻ എനിക്കു കഴിയുന്നില്ല അതോ ആ സംഭാഷണം എന്നെ ഭരിക്കുകയാണോ?   സത്യാവസ്ഥ എന്തായിരിക്കും..........                                      നാട്ടുകര്ക്കെന്താ പറഞ്ഞു കൂടാത്തത്   പണ്ട് എനിക്ക് ഗൾഫിൽ ഭാര്യയും മക്കളും ഉണ്ടെന്നു പറഞ്ഞ നാട്ടുകാരല്ലേ ,പക്ഷെ തീയില്ലാതെ പുകയുണ്ടാകുമോ? എന്റെ സംശയങ്ങളു,ചിന്തകളും എനിക്കു കയറാൻ കഴിയാത്തവിധത്തിൽ എനിക്കു ചുറ്റിലും മതിലുകൾ തീർത്തു ആ മതിലുകൾ എന്റെ കാഴ്ചകളെ മറച്ചുതുടങ്ങിയിരുന്നു. പെട്ടന്ന്‌ കുളക്കടവിന്റെ പടിപ്പുരവാതിക്കൾ ഒരു കാൽപ്പെരുമാറ്റവും ,വാതിൽപ്പാളികളുടെ കരച്ചിലും ഞാൻ കേട്ടു ഞാൻ അങ്ങോട്ടുനോക്കി മന്നിട്ട ഒറ്റയടിപ്പാതയില്ലുടെ വീടിനെ ലക്ഷ്യമാക്കി നടന്നു പോകുന്ന അച്ഛനെ ഞാൻ കണ്ടു .ഒരിക്കലും അച്ഛൻ ഞാൻ മദ്യപിച്ചോ,പുകവലിച്ചോ കണ്ടിട്ടില്ല ഇന്നു ആ മനസ് എത്ര പിടഞ്ഞുകാണ്‌മോ എന്തോ?                                                                                                                                                                     ഊണ്‍ കഴിഞ്ഞു ഞാൻ കോലായിൽ പത്രവാർത്തകളിൽ തലപൂഴ്ത്തി ഞാൻ ഇരിക്കുമ്പോൾ അച്ഛൻ എന്റെ അരികിൽ  വന്നിരുന്നു  എനിക്ക് ഒരു കൂട്ടം സംസാരിക്കാനുണ്ട് .ഞാൻ പത്രം മടക്കി അച്ഛന് ചെവികൊടുത്തു. നിന്നിൽനിന്നു ഞങ്ങൾക്ക് ഒന്നു മറച്ചുവയ്ക്കാനില്ല അച്ഛൻ രാവിലെ അമ്മാവൻ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി എനിക്ക് മനസിലാക്കിത്തരാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എപ്പോഴും തെറ്റു പെട്ടന്നു മനസിലാക്കുന്ന മനസിന്റെ ചാന്ജല്ല്യം ,അച്ഛന്റെ വാദഗതികൾ വെയിലത്ത് വീണ മഞ്ഞുകട്ട പോലായി എങ്ക്കിലും ഞാൻ എല്ലാം സസൂഷ്മം കേട്ടിരുന്നു "ഞങ്ങൾ ഒരിക്കലും നിന്നെ ഒന്നിനും നിർബന്ധിക്കില്ല ,നിന്റെ പൂർണ സമ്മതവും ഇഷ്ട്ടവും ഉണ്ടെങ്കിൽ മാത്രം മുന്പോട്ടുപോയാൽമതി യാതൊരു തരത്തിലുമുള്ള അഡ്ജസ്റ്റ്മെന്റ്റ്റുകൾക്കും നീ ഇടകൊടുക്കരുത് ,കുടുംബജീവിതം ഒരാഴ്ച്ചതെക്കോ ഒന്നോ രണ്ടോ വര്ഷതെക്കോ ഉള്ളതല്ല അതൊർമ്മയിരിക്കട്ടെ "  അച്ഛൻ കോലായിൽ നിന്ന് എഴുന്നേറ്റു മുറിയിലേക്കു നടന്നു .  നാട്ടുകാരെ നോക്കാതെ നട്ടെല്ലുള്ളവനാനെങ്കിൽ നീ അവളെ കെട്ടും"അമ്മ ഉറച്ച പിന്തുണ നല്കി അച്ഛനു പുറകേ മുറിയിലേക്കു  നടന്നു                                 ദിവസങ്ങൾ ശരവേഗത്തിൽ കടന്നുപോയി കൂട്ടുകാരുടെയും; ബ്രോക്കർമാരുടെയും കൂടെ പെണ്‍വീടുകൾകയറിയിറങ്ങി പക്ഷെ എന്റെ മനസ് അവളിൽ ഉടക്കികിടന്നു എന്റെ ചിന്തകൾ പിന്നെയും കുഴഞ്ഞു മറിഞ്ഞു ...അവളെ അല്ലെ ഞാൻ വിവാഹം കഴിക്കാൻ പോകുന്നത്             അവളുടെ അമ്മയെ അല്ലലോ?പിന്നെ ഞാൻ അവളെ ഇങ്ങോട്ട്കൊണ്ടുവരികയല്ലേ,ഇവിടുത്തെ നാടുകാർക്കെന്തറിയാന,അല്ലെങ്കിലും ഈ പിതൃത്തത്തിന്റെ  മാനദണ്ഡം ജെന്മം നല്കളിൽ മാത്രം ഒതുങ്ങി നില്ക്കുന്ന ഒന്നാണോ .......അമ്മ ചൂണ്ടി കാണിച്ചുതരുന്നതോഴികെ എന്ത് തെളിവു നിരത്താനാകും എന്റെ മനസു ഞാൻ അറിയാതെ പാകപെട്ടുതുടങ്ങിയിരുന്നു.....                                                                                    ഇന്നു എന്റെ മടക്കയാത്രയാണ്‌ ഒടുവിൽ എല്ലാ സംശയങ്ങളുടെയും ചിന്തകളുടെയും ചക്രവ്യുഹംഭേധിച്ചു  ഞാൻ ഒരു തീരുമാനത്തിൽ എത്തി അടുത്ത വരവിൽ  നേരിട്ടു താലികെട്ട് ഇനിയൊരു ആലൊചനായൊഗമൊ ,കമ്മറ്റിയോ ഇല്ല  അമ്മക്ക് ഞാൻ ഒരു നട്ടെല്ലുള്ളവാനാണ് എന്ന് തെളിയിച്ചു കൊടുക്കാൻ തന്നെ തീരുമാനിച്ചു .ഞാൻ എന്റെ ലഗേജുകൾ കാറിൽ അടുക്കിവച്ചു ഇത്തിരി ചുറ്റിവളഞ്ഞതാണെങ്കിലും അവളുടെ വീടിന്റെ മുൻപിലെ ഇടവഴിയിലുടെ പോകാൻ ഞാൻ സുഹ്രത്തിനെ ശട്ടംകെട്ടി ഒത്താൽ അവളെ ദൂരെനിന്നെങ്കിലും ഒന്നു കാണാമല്ലോ .വീട്ടുകാരോടു  യാത്ര പറഞ്ഞു ഞാൻ എന്റെ യാത്രതുടങ്ങി അവളുടെ വീടിന്റെ ഇടവഴിയിലുടെ എന്റെ വണ്ടി ഇഴഞ്ഞുനീങ്ങി എന്റെ ഹൃദയം ശരവേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു ഏറെ വൈകാതെ ഞാനാ കാഴ്ച കണ്ടു ............മുറ്റത്ത്‌ നിർത്തിയിട്ടിരുന്ന ഒരു വെള്ള കാറിൽ കയറാൻ തുടങ്ങുന്ന സുമുഖനായ ചെറുപ്പക്കാരനും അയാളുടെ ബന്ധുക്കളും ,അവരെ കൈവീശി യാത്രയാകുന്ന അവളുടെ അച്ഛനും അമ്മയും. ..പുറകിൽ പാതിതുറന്ന ജനലഴിയിലൂടെ നാണത്താൽ കൂമ്പിനിൽക്കുന്ന അവളുടെ മുഖം ഞാൻ കണ്ടു പക്ഷെ ആ മുഖഭാവം വായിച്ചെടുക്കാൻ എനിക്കു കഴിയുമായിരുന്നില്ല ..എന്റെ വണ്ടി ലക്ഷ്യം നോക്കി കുതിച്ചുപയുമ്പോഴേക്കും എന്റ്റെ തൂവല നനഞ്ഞുതുടങ്ങിയിരുന്നു .........                                                                                                                                                                                                                                                                                                                                                           അബി തോമസ്‌      

5 comments:

  1. വായിച്ചു ...ഇനിയും എഴുതുക .ആശംസകൾ .

    BASHEER

    ReplyDelete
  2. തുടക്കക്കാരൻ എന്ന നിലയിൽ നന്നായിട്ടുണ്ട് keep going

    ReplyDelete
  3. Good


    Sethu Madaven...

    ReplyDelete